sreekurumbakkav

Sree Kurumbakkavu Bhagavathy Temple

സർപ്പദോഷ പരിഹാരത്തിനും നാഗരാജപ്രീതിക്കുമായി ശ്രീകുറുമ്പക്കാവിലെ നാഗരാജസന്നിധിയിൽ 2024 ഓഗസ്റ്റ്‌ 10 (1199 കർക്കടകം 26 ശനിയാഴ്ച) വൈകിട്ട് 6 മണിക്ക് “സർപ്പബലി” വഴിപാട് നടത്തുന്നു. കുടുംബഐശ്വര്യത്തിന് അതിവിശേഷമായ സർപ്പബലി ഭക്തജനങ്ങളുടെ വഴിപാടായാണ് നടത്തുന്നത്. പ്രതിമാസ ആയില്യം പൂജ നടത്തുന്നവരുടെ പേരുകളിൽ സർപ്പബലി നടത്തുന്നത് വളരെ ഉത്തമമാണ്. സർപ്പദോഷം കൊണ്ട് ശാരീരികാസ്വസ്ഥതകൾ ഉള്ളവർക്കും സർപ്പബലി തൊഴുന്നത് ആശ്വാസദായകമത്രെ! നാഗരാജാരാധന കൊണ്ടും. ഉപാസനകൊണ്ടും പ്രശസ്‌തനായ ബ്രഹ്മശ്രീ. ആമേടമംഗലം വിഷ്ണു‌ നമ്പൂതിരി അവർകൾ മുഖ്യകാർമ്മികത്വം വഹിക്കുന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കിഴിക്കിനിയേടത്ത് മേയ്ക്കാട്ട് നാരായണൻ നമ്പൂതിരി പങ്കെടുക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. മുൻകൂട്ടി ബുക്ക് ചെയ്യുവാൻ വിളിക്കുക
Phone – 0484 2964532 / Mob: 9447604301
Whatsapp – 8281884532
വഴിപാട് തുക: 500/- രൂപ.